വീട്ടമ്മയ്ക്ക് നേരെ മര്യാദലംഘനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ

Estimated read time 0 min read
കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കടന്നു പിടിച്ച് മര്യാദലംഘനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി കാൽവരിമൗണ്ട് പുത്തൻപുര യ്ക്കൽ വീട്ടിൽ (കാഞ്ഞിരപ്പള്ളി കപ്പാട് ഭാഗത്ത് വാടകയ്ക്ക് താമസം) വിഷ്ണു പി.പി (29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദി വസം വൈകിട്ട് 06.30 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി അ ടുക്കളയിൽ നിന്നിരുന്ന ഇവരെ കടന്നു പിടിക്കുകയായിരുന്നു.
വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെ യ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാ ളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ മാരായ ജിൻസൺ ഡൊമിനിക്, രഘു കുമാർ, സി.പി.ഓ മാരായ രാജേഷ്, ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇ യാളെ റിമാൻഡ് ചെയ്തു.

You May Also Like

More From Author