അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിയായ യുവാവ് മരിച്ചു

Estimated read time 0 min read

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വ ദേശിയായ യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം മോദീൻപറമ്പ് സ്വദേശിയായ തൊമ്മൻ പറമ്പിൽ മുഹമ്മദ് ഫിറോസാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്യുന്ന കാർ വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിൻ്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലാ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ഉച്ചക്ക് 2.30 ന് പട്ടിമറ്റം ജുമുഅ മസ്ജിദിൽ

പട്ടിമറ്റം നൗഷാദ് ഷാനിതാ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് ജാബിർ, മുഹമ്മദ് റിഫായി.

You May Also Like

More From Author