ഫെബ്രുവരി 18 മുതൽ 20 വരെ മൂന്ന് ദിവസങ്ങളിലായി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന സംസ്ഥാനതല ബാസ്കറ്റ്ബോൾ ടൂർണമെന്റ് ‘അരീന 2026’ കിരീ ടം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. തൃശ്ശൂർ കേരളവർമ്മ കോളേജിന് രണ്ടാം സ്ഥാനവും, എറണാകുളം സെൻ് ആൽബർട്ട്സ് കോളേജിന് മൂന്നാം സ്ഥാനവും ലഭി ച്ചു. ഒന്നാം സ്ഥാനത്തെത്തിയ ടീമിന് ഇരുപത്തയ്യായിരം രൂപയും എവറോളിങ്ങ് ട്രോഫിയും, രണ്ടാം സ്ഥാനത്തെത്തിയ ടീമിന് പന്ത്രണ്ടായിരത്തിയഞ്ഞൂറു രൂപയും എവറോളിങ്ങ് ട്രോഫിയും, മൂന്നാമതെത്തിയ ടീമിന് ആറായിരം രൂപയും എവറോളിങ്ങ് ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്.

ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ ദീപക് എസ് ആണ് ബെസ്റ്റ് പ്ലെയർ. ക്യാമ്പസിൽ വച്ചു നടന്ന സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വിശാൽ ജോ ൺസൺ സമ്മാനങ്ങൾ വിതരണം ചെയ്തു. കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ ഫാ .ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ ഫാ. ഡോ റോയി എബ്രഹാം പഴേപറമ്പിൽ, പ്രി ൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ദീപക് പി ബാബു (കണ്ടന്റ് പാർട്ടണർ ജൂണിയർ ബാസ്കറ്റ് ബോൾ അസോസിയേഷൻ), എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരള ത്തിലെ പ്രമുഖ ആർട്സ്, എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി 11 ടീമുകളാണ് അരീന 2026 ൽ പങ്കെടുത്തത്. അരീന 2026 ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഉദ്ഘാടനം നടത്തിയത് മുൻ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം സോണിയ ജോയ് ആയിരുന്നു. അമൽ ജ്യോതി കോളേജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെയും കായിക വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാ യി രുന്നു അരീന 2026 ബാസ്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.

+ There are no comments
Add yours