മൊബൈൽ ഫോണിന്റെ ദുരന്തവശങ്ങൾ ബോധവൽക്കരിക്കാൻ പൊൻകുന്നം എസ്. എച്ച് യു പി സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി. കാഞ്ഞിരപ്പള്ളി ബാർ അസോ സിയേഷൻ പ്രസിഡന്റ് സുമേഷ് ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ പൊൻകുന്നം ഫെറോനോ വികാരി തോമസ് പൂവത്താനിക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ഫോണുകൾ സ്കൂൾ കുട്ടികൾ ഉപയോഗിക്കുന്നത് നിയമംമൂലം നിരോധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ആന്റണി മാർട്ടിൻ മോളി കുട്ടി എബ്രഹാം, ഷാക്കി സജീവ്, മിനി സേതുനാഥ്, ലൈബ്രറി കൗൺസിൽ അംഗം എൻ കെ സുധാകരൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീലത സന്തോഷ്, ലൈബ്രറി സെക്ര ട്ടറി രാജേഷ് പൊൻകുന്നം, ഇമ്മാനുവൽ മാത്യു,ജോർജ് തോമസ്, പ്രൊഫസർ രാമനാഥ കുറിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.


+ There are no comments
Add yours