കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും തകർത്തത്തിൽ പ്രതിഷേധ പ്രകടനം

Estimated read time 0 min read
Share :
പൊൻകുന്നം ടൗണിൽ കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും സിപിഎം പ്രവർത്തകർ തകർത്തത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഭരണത്തിന്റെ തണലിൽ കോൺഗ്രസ്സി ന്റെ കൊടിമരം തകർത്തവർക്കെതിരെ തക്കതായ നടപടി എടുത്തില്ല എങ്കിൽ പോലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള തുടർ സമരങ്ങളുമായി പാർട്ടി മുന്നോട്ട് പോകും എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗം സനോജ് പനക്കൽ പറഞ്ഞു.
ഷിഹാബുദീൻ എ റ്റി അധ്യക്ഷത വഹിച്ചു. സിജി രാജൻ, അനന്ത കൃഷ്ണൻ, ടി കെ ബാബുരാജ്, ഹരി കോയിപ്പുറത്, ശ്യാം ബാബു, ബിനേഷ് ചെറുവള്ളി, സജി കിളിരൂപറമ്പിൽ, ബിനുകുമാർ, സൂരജ് ദാസ്,സേതു മാന്തട്ട്,സാലി നല്ലേപ്പറമ്പിൽ, രേഖ ഡോൺ എന്നിവർ പ്രസംഗിച്ചു.സുനിൽ,ബിജു മുണ്ടവേലിൽ, ചാക്കോച്ചൻ മഞ്ഞാക്കൽ,മോഹനൻ,നൗഫൽ, ലൂസി ജോർജ്, ഇന്ദുകല, അനിലാകുമാരി, സച്ചിൽ ഫിലിപ്പ്,അഭിജിത്, അൻസർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
Share :

You May Also Like

More From Author

+ There are no comments

Add yours