ക്ഷേത്രത്തിൽ മോഷണം: പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പെരുവന്താനം പൊലീസ്

Estimated read time 0 min read

മുണ്ടക്കയം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പെരുവന്താനം പൊലീസ്. വെള്ളിയാഴ്ച്ച രാത്രിയിലാ ണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രപരിസരത്ത് സ്ഥാ പിച്ചിരുന്ന മൂന്ന് കാണിക്ക വഞ്ചികൾ എടുത്ത് കൊണ്ട് പോയി ക്ഷേത്ര പരിസരത്തെ തോട്ടത്തിൽ വച്ച് തകർത്താണ് മോഷ്ടാ വ് കാണിക്കവഞ്ചിയിലെ പണം കവർന്നത്. ക്ഷേത്ര കമ്മിറ്റി ഓഫിസിലെ വാതിലിൻ്റെ പൂട്ട് തകർത്ത് കയറിയ മോഷ്ടാവ് ഓഫീസ് മുറിയിലെ അലമാരകൾ എല്ലാം കുത്തി തുറക്കുകയും ക്ഷേത്ര പരിസരത്തെ വ്യാപര സ്ഥപനത്തിൻ്റെ പൂട്ട് തകർത്ത് കടയിൽ സൂക്ഷിച്ചിരുന്നു പണവും അപഹരിച്ചിരുന്നു.

ക്ഷേത്രപരിസരത്ത് സൂക്ഷിച്ചിരുന്ന പിക്കാസ് ഉപയോഗിച്ചാണ് കാണിക്കവഞ്ചികൾ തകർത്തിരിക്കുന്നത്. വിരടയാള വിദഗ്ധരും, ഡോക് സ്ക്വാഡും സംഭവസ്ഥലത്ത് പരി ശോധ നടത്തിയിരുന്നു .പെരുവന്താനം സി.ഐ. അജിത്ത്.എ.യുടെ നേതൃത്വത്തി ലാ ണ് പോലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

You May Also Like

More From Author