കാഞ്ഞിരപ്പള്ളി: കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി. കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ വിട്ടിൽ മനു മോഹനെയാണ് (33) കാപ്പ നിയമപ്രകാരം വിയ്യൂർ സെട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ സ്ത്രീകൾക്കെതിരെ യുള്ള അതി ക്രമം, പോക്സോ, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽക്കേസിൽ പ്രതിയാണ്.