കോവിഡിനു ശേഷം മനുഷ്യരിൽ ഉണ്ടാകുന്ന സ്ട്രോക്കിനെ കുറിച്ച് ഗവേഷണം നട ത്തുവാൻ മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 2,31000 ഡോളർ (ഏകദേശം രണ്ടു കോടി 35 ലക്ഷം) രൂപ അനുവദിച്ചു. മലയാളിയായ എരുമേ ലി കിഴക്കേപറമ്പിൽ ഡോക്ടർ സൈഫുദീൻ ഇസ്മായിലിനാണു തുക അനുവദിച്ചത്. അ മേരിക്കയിലെ ടുലേൻ യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ ന്യൂറോ സയൻസ് എന്ന തസ്തിക യിൽ അസിസ്റ്റൻ്റ് പ്രൊഫസറായി നിയമിക്കുകയും ചെയ്തു.