കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ജംഗ്ഷന് സമീപം രാത്രി 7.45 ഓടെയാണ് സംഭവം. കോട്ടയ ത്തു നിന്നും നെടുംങ്കണ്ടത്തേയ്ക്ക് ഗോതമ്പുമായി പോയ ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവറായ മാവേലിക്കര കുറ്റിയില്‍ ഷാജി യോഹന്നാന്‍(32)നെ നിസാര പരിക്കുകളോ ടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട ലോറി കുരിശുങ്കല്‍ ജംഗ്ഷിനിലുള്ള വെ ബ്രിഡ്ജിലേക്ക് കയറി വട്ടം മറിയുകയായിരുന്നു. സംഭവസമയത്ത് വെ ബ്രിഡ്ജില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്ന തിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

അപകടത്തിൽ പെട്ടയാളെ സംഭവ സ്ഥലത്ത് ഉടൻ എത്തിയ കാഞ്ഞിരപ്പള്ളി പോലീസാ ണ് ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് മറ്റ് നാശനഷ്ടങ്ങൾ ഒന്നുമുണ്ടാകാതിരുന്നത്.