വാഴൂർ 17-ാം മൈലിൽ നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു.ഇവിടെ നിന്ന ഗുരുതരമായി പരിക്കേറ്റ അരീക്കൽ താഴെ രതീഷ് ചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിന്റെ ഉടമസ്ഥതയിലുള്ള ദേവു സ് കളക്ഷൻസ് എന്ന കടയുടെ ഉദ്ഘാടനമായിരുന്നു ഇന്ന് രാവിലെ. ഇതി ന്റെ ഭാഗമായി കടയിലെത്തിയവരാണ് പരിക്കേറ്റവരെല്ലാവരും. കാളകെട്ടി സ്വദേശി സെബിന്റെ വാഹനമാണ് അപകത്തിനിടയാക്കിയത്. പള്ളിക്കത്തോട് പോ ലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

സമീപത്തെ ഹോട്ടലിന്റെ മുൻവശവും തകർത്ത് നിന്നു. ഇവിടെ നിന്നിരുന്ന ആറു പേർക്ക് പരിക്കേറ്റു. മൂന്നോളം ബൈക്കുകൾ പൂർണ്ണമായും നാമാവശേഷമായി. മുണ്ടക്കയം ഭാ ഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത് .ഡ്രൈവർ ഉൾപ്പെടെ കാറിന്റെ ഉള്ളില്‍ ഉണ്ടായിരുന്നവർക്ക് നിസ്സാര പരുക്കുകളേറ്റു. ദേവൂസ് കളക്ഷൻസ് എന്ന സ്ഥാപന ത്തിന്റെ ഉദ്ഘാടന ദിവസം ആയതിനാൽ നിരവധി ആളുകളാണ് ഉണ്ടായിരുന്നത്.അപകടം ഉച്ചയോടു കൂടിയായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകട സാധ്യത മേ ഖലയായി പതിനേഴാം മൈൽ മാറിയിരിക്കുകയാണ് .

+ There are no comments
Add yours