സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ 2, ഡിസ്ട്രിക്ട് 6ൽ, പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ കൺവെൻഷൻ നടത്തി. പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബി ന്റെ കൺവെൻഷൻ പ്രശാന്ത് നഗറിലുള്ള ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടത്തി . ക്ലബ്ബ് പ്രസിഡന്റ് വൈസ്മെൻ തോമസ് ജോർജ് അധ്യക്ഷത വഹിച്ചു. കൺവെൻഷ ൻ കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ചെക്ക് എന്ന കാഞ്ഞിരപ്പള്ളി എംഎൽഎയുടെ കർമ്മ പദ്ധതിയിലേക്ക് 20 ഓളം ചെസ്സ് ബോർഡുകൾ ക്ലബ്ബ് എംഎൽഎ ഏൽപ്പിച്ചു.
ക്ലബ് റിപ്പോർട്ട് സെക്രട്ടറി വൈസ് മെൻ PWAF മോൻസ് മാനുവൽ അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ ക്ലബ്ബിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസ അവാർഡുകൾ, ക്ല ബിന് ലഭിച്ച റീജിയണൽ, ഡിസ്ട്രിക്റ്റ് അവാർഡുകൾ വിതരണം ചെയ്തു. പൊൻകുന്നം വൈസ് ക്ലബ്ബിന്റെ പ്രോജക്ട് ആയ കിഡ്നി കെയർ പ്രോജക്ടിന്റെ ഉദ്ഘാടന വും മുഖ്യപ്രഭാഷണം മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സണ്ണി വി സക്കറിയ നടത്തി. 2025- 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി. ഡിസ്ട്രിക്ട് ഗവർണർ വൈസ് മെൻ PWAF റ്റെഡി ജോസ് മൈക്കിൾ ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു ഇവരെ ഇൻസ്റ്റാൾ ചെയ്തു.
പുതിയ പ്രസിഡന്റ് ആയി വൈസ് മെൻ PWAF ശ്രീകാന്ത് എസ് ബാബു, സെക്രട്ടറിയായി വൈസ് മെൻ സജേഷ് കുമാർ പി ആർ, ട്രഷററായി വൈസ്മെൻ പ്രകാശ് ജോർജ്, വൈസ് പ്രസിഡന്റ് വൈസ്മെൻ റോബി അൽഫോൺസ് തോമസ്, ജോയിന്റ് സെക്രട്ടറി വൈസ് മെൻ സെബാസ്റ്റ്യൻ മാത്യു, വൈസ് ഗയ് വൈസ്മെൻ PWAF മോൻസ് മാനുവൽ, വൈസ് മെനിറ്റ്സ് പ്രസിഡന്റ് കാർത്തിക ശ്രീകാന്ത്, സെക്രട്ടറി രാജി സജേഷ്, വൈസ് ലിംഗ്സ് പ്രസിഡന്റ് സെറ ടോം, സെക്രട്ടറി റയാൻ സെബാസ്റ്റ്യൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് മെൻ കെ ഇ തോമസ്കുട്ടി, വൈസ് മെൻ ജേക്കബ് പുതുമന, സാബു ജോർജ്, കെ.എ എബ്രഹാം, സി.ജി ഹരീന്ദ്ര നാഥ് എന്നിവർ സംസാരിച്ചു.

+ There are no comments
Add yours