ഡിസംബർ മാസം 12 ആം തീയതി പൊൻകുന്നത്തു വച്ച് നടന്ന നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകൾ പ്രകാരവും, കഴിഞ്ഞ ഒക്ടോബർ മാസം ഓൺലൈനായി ലഭിച്ച അപേക്ഷകൾ പ്രകാരവും റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തു വാൻ അർഹതയുള്ള കാർഡുടമകൾക്ക് അനുവദിച്ച മുൻഗണന കാർഡുകളുടെ താലൂ ക്ക് തല വിതരണോത്ഘാടനം ചിറക്കടവ് ഗ്രാമ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വച്ച് കേരളാ സർക്കാർ ചീഫ് വിപ്പ്. Dr. എൻ ജയരാജ്‌ MLA നിർവഹിച്ചു.

ചിറക്കടവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് സി ആർ ശ്രീകുമാർ അധ്യക്ഷ ത വഹിച്ചു . ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ് സ്വാഗതം ആശംസിച്ചു.ജനങ്ങളു മായി ഏറ്റവും അടുത്ത് ബന്ധപ്പെടുന്ന വകുപ്പുകളിൽ പൊതുവിതരണ വകുപ്പിന്റെ യും കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന്റെയും പ്രവർത്തനങ്ങൾ മാതൃകാപ രം ആണെന്ന് ഡോ. എൻ ജയരാജ്‌ പറഞ്ഞു. നവകേരള സദസ്സിൽ ലഭിച്ച അപേക്ഷക ളിൽ സംസ്ഥാന തലത്തിൽ ഏറ്റവും വേഗത്തിൽ നടപടികൾ പൂർത്തീകരിച്ചത് പൊ തുവിതരണ വകുപ്പ് ആണെന്ന് MLA അഭിപ്രായപ്പെട്ടു.

ഓൺലൈൻ ആയി ലഭിച്ച അപേക്ഷകളിൽ 271 എണ്ണത്തിലും നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളിൽ യോഗ്യരായ അപേക്ഷകർക്കും മുൻഗണന കാർഡുകൾ ലഭ്യ മാക്കാൻ നടപടി ആയിട്ടുണ്ട്. വാഴൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുകേഷ് കെ മണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ ആയ ബി രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഷാജി പാമ്പൂരി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി സതി സുരേന്ദ്രൻ, പ ഞ്ചായത്ത്‌ അംഗങ്ങൾ ആയ സുമേഷ് ആൻഡ്രൂസ്, ശ്രീലത സന്തോഷ്‌, ലീന കൃഷ്ണകു മാർ, കെ എ എബ്രഹാം, അനിരുദ്ധൻ, അഭിലാഷ് ബാബു, താലൂക്ക് സപ്ലൈ ഓഫീസർ ജയൻ ആർ നായർ എന്നിവരും എം എ ഷാജി, കെ സേതുനാഥ്, പി കെ ശശികുമാർ, കെ ബാലചന്ദ്രൻ, സിനീഷ്‌കുമാർ പി കെ, സാ ബു ബി നായർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ടി പി ശകുന്തള, റേഷനിങ് ഇൻസ്‌പെക്ടർമാരായ സജീവ്കുമാർ പി വി, ടി സയർ, ഷൈജു എസ് ആർ എന്നിവർ സംസാരിച്ചു.