കുരിശുകവലയിലെ പെട്രോൾ പമ്പിന്‍റെ സംരക്ഷണ ഭിത്തി തകർന്നു സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു

0
4651

കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. ഇവിടെ പാർക്ക് ചെയ്ത സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു. ഇതി ന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേക്ക് പതിക്കാറായ നിലയിലായിരുന്നു. ഇത് മറ്റൊരു വാഹനത്തെ കെട്ടി വലിച്ച് നാട്ടുകാരും പെട്രോൾ പമ്പ് ജീവനക്കാരും സു രക്ഷിത സ്ഥാനത്തെക്ക് മാറ്റി. ശനിയാഴ്ച്ച വൈകുന്നേരം 4.30 ാടെയായിരുന്നു സംഭ വം. 20 അടിയോളം പൊക്കമുള്ള സംരക്ഷണഭിത്തിയാണ് തകർന്ന വീണത്. മഴ തുട ർന്നാൽ ബാക്കി ഭാഗവും ഏത് നിമിഷവും നിലപൊത്താവുന്ന സ്ഥിതിയിലാണ്. മണ്ണി ടിഞ് വീണതിന് സമീപത്ത് കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റിയിരുന്നു. ശക്തമായ മഴയിൽ മണ്ണിടിഞ്ഞതാണ് സംരക്ഷണ ഭിത്തി തരുവാൻ കാരണം. ഇതിന് സമീപ ത്താ യി സ്ഥാപിച്ചിരിക്കുന്ന വലിയ ഹോർഡിങ്ങും ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്.