കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ തിരുനാൾ 23 മുതൽ 26 വരെ

Estimated read time 1 min read
Share :

കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെ യും ശതാബ്തി ഇടവക തിരുനാൾ ജനുവരി 23 മുതൽ 26 വരെ നടത്തപ്പെടും. തിരുനാളിന് 23 വ്യാഴാഴ്ച വൈകുന്നേരം  5.15 ന് വികാരി ഫാ ജെയിംസ് കുന്നിൽ കൊടി യേറ്റും. തുടർന്ന് 5.30 ന് ലദീഞ്ഞ്, വി. കുർബാന, പ്രസംഗം: ഫാ ഫിലിപ്സ് വടക്കേകളം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം തച്ചൻ.

24 വെള്ളിയാഴ്ച  വൈകുന്നേരം 4.30 ന് വി. കുർബാന,പ്രസംഗം: ഫാ സക്കറിയാസ് കരിവേലിൽ തുടർന്ന് സിമിത്തെരി സന്ദർശനം 7 മണിക്ക് സിനിമ പ്രദർശനം ‘ദി ഹോപ്പ്, 25 ശനിയാഴ്ച രാവിലെ 6.30 ന് സപ്രാ 6.45 ന് ആഘോഷമായ വി കുർബാന, പ്രസംഗം: ഫാ മാത്യു അഞ്ചിൽ . 8.15 ന് ഭവനങ്ങളിലേക്ക് കഴുന്ന് പ്രദക്ഷിണം
വൈകുന്നേരം 6 മണിക്ക് ആഘോഷമായ റംശ : ഫാ ജേക്കബ് ചീരംവേലി  6.30 ന് കരിമ്പനക്കുളം വേളാങ്കണ്ണി കുരിശടിയിലേക്ക് ആഘോഷമായ തിരുനാൾ പ്രദ ക്ഷിണം, ഫാ സണ്ണി പൊരിയത്ത് കുരിശടിയിൽ പ്രസംഗം: ഫാ ജസ്റ്റിൻ ആലുങ്കൽ സിഎംഐ തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം സമാപനാശിർവാദം, വാദ്യമേള ങ്ങൾ എന്നിവ നടക്കും.
26 ന് തിരുനാൾ ദിനത്തിൽ രാവിലെ 5.30ന് വി കുർബാന, പ്രസംഗം: ഫാ ജെയിംസ് കുന്നിൽ 9.30 ന് സപ്ര, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം :വെരി റവ ഡോ മാത്യു ചങ്ങങ്കരി 12 ന് തിരുനാൾ പ്രദക്ഷിണം ഫാ ജോസഫ് മരുതോലിൽ 12.30ന് കൊടിയിറക്ക് സമാപനാശിർവാദം.
Share :

You May Also Like

More From Author

+ There are no comments

Add yours