കപ്പാട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ചു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട പാതയിൽ കപ്പാട് പള്ളിക്ക് സമീപം വെളുപ്പിന് 3 മണിയോടെയാണ് അപകടമുണ്ടായത്. പാതയോരത്തു നിന്ന ഇലക്ട്രിക് പോസ്റ്റ് പി ക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നെടുങ്കണ്ടം സ്വദേശിയായ ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും ആലുവ യിലേക്ക് പോവുകയായിരുന്നു വാഹനം. എയർടെൽ സർവീസ് വാഹനമാണ്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

 

Share :

You May Also Like

More From Author

+ There are no comments

Add yours