
മേലാട്ടുതകടി,നാച്ചിക്കോളനി, വട്ടകപ്പാറ തുടങ്ങിയ പ്രദേശങ്ങളെ ആനക്കല്ലുമായി ബന്ധിപ്പിക്കുന്നതും, ആനക്കല്ല്, നരിവേലി, വണ്ടൻപാറ തുടങ്ങിയ പ്രദേശങ്ങ ളിൽ താമസിക്കുന്നവർക്ക് കാഞ്ഞിരപ്പള്ളിയിലേക്ക് എത്തുന്നതിന് എളുപ്പമാർഗവുമാണ് ഈ റോഡ്. കൂടാതെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ ഗതാഗത തി രക്ക് വർദ്ധിക്കുമ്പോൾ ബൈപ്പാസ് ആയി ഉപയോഗിക്കാൻ കഴിയും എന്നീ നിലകളിലെല്ലാം ഏറെ പ്രാധാന്യമർഹിക്കുന്ന ഈ റോഡ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എ ന്നീ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട് വരുന്നതിനാലും, പാറത്തോട്, കാഞ്ഞിരപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്നു എന്നുള്ളതിനാലും കാലങ്ങളിലായി അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, വാർഡ് മെമ്പർ ജിജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി റോഡിന് ഫണ്ട് അനുവദിച്ച തെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.

+ There are no comments
Add yours