പനമറ്റം ദേശീയവായനശാലയുടെ എഴുപത്തി നാലാം വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും 2025 ജനുവരി 26 രാവിലെ 10.30 ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ.വി. കാർത്തികേയൻ നായർ മുഖ്യ പ്രഭാഷണം നടത്തും.
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷാജി, ഗ്രാമ പഞ്ചായത്തംഗം എം. ആർ. സരീഷ് കുമാർ എന്നിവർ പങ്കെടുക്കും.

വായനശാലയുടെ മുൻ സെക്രട്ടറി കെ.എസ്. ഭാസ്കരൻ നായരുടെ ചിത്രം അനാച്ഛാദനം ചെയ്യും. കലാസാഹിത്യ രംഗത്ത് മികവു പുലർത്തുന്നവർക്കുള്ള കറിക്കാട്ടൂ ർ എം.കെ.ഭാസ്കരൻ നായർ പുരസ്കാരം സ്കൂൾ കലോത്സവ പ്രതിഭകൾക്ക് സമ്മാനിക്കും. വിവിധ രംഗങ്ങളിൽ മികവു പുലർത്തിയവരെ അനുമോദിക്കും. വൈകിട്ട് 6.30 ന് ദേശീയ കലാവേദി അവതരിപ്പിക്കുന്ന നാടൻ പാട്ട് കൈകൊട്ടിക്കളി എന്നിവ നടക്കും. 7 ന് ദീപ പാലനാട്, മീര റാം മോഹൻ, എന്നിവരുടെ കഥകളിപ്പദ കച്ചേ രി. ചെണ്ട ആർ എൽ വി മഹാദേവൻ, മദ്ദളം ബിജു ആറ്റുപുറം.
പ്രീസ്കൂൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ജനുവരി 25 ന് രാവിലെ 10 ന് നടക്കും.2026 ജനുവരി 26 വരെ നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്
75 പരിപാടികളാണ് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്.

+ There are no comments
Add yours