മുണ്ടക്കയം : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തീക്കോയി, കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേ ക്കര വില്ലേജുകളെ ഉൾപ്പെടുത്തിയിട്ടുള്ളത് പ്രദേശങ്ങൾ നിർണയിക്കുന്നതിനുള്ള കസ്തൂരി രംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണെന്നും , ജനനി ബിഢ പ്രദേശങ്ങളായ ഈ മേഖലകളെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിശ്ചയിക്കുന്നത് ജനങ്ങൾക്ക് വലിയ ആശങ്കയ്ക്കും ദുരിതത്തിനും ഇടവരുത്തി യിരി ക്കുകയാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചുണ്ടിക്കാട്ടി.
വിഷയം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് യോഗത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം. കരട് വിജ്ഞാപനത്തിന് ആക്ഷേപം സമർപ്പിക്കേണ്ട ഈ മാസം 29 ആം തീയതിക്കകം വസ്തുതകളുടെയും സ്ഥിതിവിവര കണക്കുകളുടെയും അ ടിസ്ഥാനത്തിൽ കൃത്യമായ ആക്ഷേപം സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് പ്രദേശങ്ങളിലെ പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. മുൻപ് പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാപനത്തിൽ നിന്നും മേൽപ്പറഞ്ഞ വില്ലേജുകളെ ഒഴിവാക്കിയിരുന്നതാണെന്നും, വീണ്ടും അവ ഉൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് പിശകാണെന്ന് യോഗം വിലയിരുത്തി. എന്നാൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ സൂചിപ്പിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കടസ്ട്രൽ മാപ്പിൽ പൂ ഞ്ഞാർ നിയോജകമണ്ഡലത്തിലെ വില്ലേജുകൾ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് ഈ പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പരിഗണിക്കപ്പെടേണ്ടതില്ല എന്നു ള്ളതിന്റെ സൂചനയായി യോഗം വിലയിരുത്തി.
പഞ്ചായത്തുകളിൽ ഗ്രാമസഭകൾ വിളിച്ചുകൂട്ടി വിഷയം ജനങ്ങളുമായി ചർച്ച ചെയ്ത് ജന ജീവിതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന അനാവശ്യമായ നിബ ന്ധ നകളും വ്യവസ്ഥകളും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ച യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് , തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ ബി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപ ഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ , തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ് , പരിസ്ഥിതി ലോല പ്രദേശ നിർണയ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള ചാർലി തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, പഞ്ചായത്ത് സെക്രട്ടറിമാരും, വിവിധ സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

+ There are no comments
Add yours