കാഞ്ഞിരപ്പള്ളി: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി ലഭിച്ച പഴയപ ള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കി ന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നിന്നാരംഭിച്ച പ്രദ ക്ഷിണം പഴയപള്ളിയിലെത്തിയതിനുശേഷം വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ കൊടിയേറ്റു നിര്‍വഹിച്ചു. ഇന്നും നാളെയും പുലര്‍ച്ചെ അഞ്ചിനും 6.30നും ഒന്പതിനും 12നും വൈകുന്നേരം 4.30നും 6.45നും വിശുദ്ധകുര്‍ബാന.

30ന് പുലര്‍ച്ചെ അഞ്ചിനും 6.30നും ഒന്പതിനും 12നും വിശുദ്ധകുര്‍ബാന. വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധകുര്‍ബാനയ്ക്ക് നിയുക്ത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ കാര്‍മികത്വം വഹിക്കും. 5.30ന് പുളിമാവില്‍ നിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയില്‍ എത്തും. ആറിന് ടൗണ്‍ ചുറ്റി തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് ആകാശവിസ്മയം. 31ന് പുലര്‍ച്ചെ അഞ്ചിനും 6.30നും ഒന്പതിനും വിശുദ്ധകുര്‍ബാന. മണ്ണാറക്കയം ഭാഗത്തുനിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയിലെത്തിച്ചേരും. 10.30നും ഉച്ചയ്ക്ക് 12നും വിശുദ്ധകുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് നടക്കുന്ന വിശുദ്ധകുര്‍ബാനയ്ക്ക് മാര്‍ മാത്യു അറയ്ക്കല്‍ കാര്‍മികത്വം വഹിക്കും. ആറിന് പ്രദക്ഷിണം. 6.45ന് പീറ്റര്‍ ചേരാനല്ലൂര്‍ ആന്‍ഡ് ടീം നയിക്കുന്ന സ്‌നേഹസങ്കീര്‍ത്തനം.