മുണ്ടക്കയം കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പച്ചക്കറി വ്യാപനം പദ്ധതിയായ ഹരിത സ മൃദ്ധി പച്ചക്കറി തോട്ട നിർമ്മാണത്തിന് തുടക്കമായി. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്ത നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് നടത്തിവരുന്നത്. അടുക്കള തോട്ടം നിർമ്മാണം, നടീൽ വസ്തുക്കളുടെ വിതരണം, പഠന പരിപാടികൾ, അടുക്കള തോട്ട മത്സരം, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പച്ചക്കറി തോട്ട നിർമ്മാണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടത്തും.
കടമാൻതോട് അംഗൻവാടിയിൽ നടന്ന പച്ചക്കറി തോട്ടനിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി.എ സലാം നിർവഹിച്ചു. ക്ല ബ്ബ് പ്രസിഡണ്ട്  പി.ഡി ജോൺ പൗവത്തിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം  പി.കെ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ഷി ബു, ദിലീഷ് ദിവാകരൻ, ക്ലബ്ബ് സെക്രട്ടറി സാബു തോമസ്, ഭാരവാഹികളായ കെ എൻ ഷിബു, ലൂയിസ് തോമസ് തൊഴിലുറപ്പ് അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു.