കെ റെയിൽ പദ്ധതി കൈക്കൂലി വാങ്ങി അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മേഖല സെ ക്രട്ടറി ധിരജ് ഹരി കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മേ ഖല പ്രസിഡന്റ് ജാസർ ഇ നാസർ  അധ്യക്ഷനായി.