വാഴൂർ ബ്ലോക്കിൽ മത്സ്യകർഷകദിനാചരണം

Estimated read time 0 min read

വാഴൂർ : ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി വാഴൂർ ബ്ലോക്കിൽ മത്സ്യകർക ഷക സെമിനാറും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഗീത.എസ്. പിള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാ ജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ , മെമ്പർമാരായ മിനി സേതുനാഥ്, ലതാ ഉണ്ണി കൃഷ്ണൻ, ഫിഷറീസ് വകുപ്പ് സീനിയർ ക്ലർക്ക് ശ്രീജ എസ്, പി .എം .എം.എസ്. വൈ ജില്ലാ പ്രോജക്റ്റ് മാനേജർ ഹരിപ്രിയ, പ്രോജക്റ്റ് കോർഡിനേറ്റർ അഞ്ജന എന്നിവർ പ്രസംഗിച്ചു. ബ്ലോക്കിലെ മികച്ച മത്സ്യകർഷകരെ മെമൻ്റോ നല്കി ആദരി ച്ചു. തിരുവനന്തപുരത്ത് മുഖ്യമന്തി ഉത്ഘാടനം ചെയ്ത സംസ്ഥാനതല പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും നടത്തി.

You May Also Like

More From Author

+ There are no comments

Add yours