കാഞ്ഞിരപ്പള്ളി:  ബ്ലോക്ക് പഞ്ചായത്തിലെ 2023-24 വര്‍ഷത്തെ 57,03,05,100  രൂപ ചെ ലവ് വരുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് അഞ്ജലി ജേക്കബ് അവതരിപ്പിച്ചു. 57,11,55, 384  രൂപ  വരവും 8,50,284 രൂപ നീക്കിയിരുപ്പുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. യോ ഗത്തിൽ പ്രസിഡന്‍റ് അജിത രതീഷ് അധ്യക്ഷതവഹിച്ചു.കാഞ്ഞിരപ്പള്ളി റബർപ്രൊഡ ക്ട്, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ്, ഭവന നിർമാണം, ആരോഗ്യമേഖല,മഹാ ത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.

ഉൽപ്പാദന മേഖലയിലെ വിവിധ പദ്ധതികൾക്കായി 1.08 കോടി രൂപ വകയിരുത്തി. റ ബർ പാലിൽ നിന്ന് റബർബാൻഡ്, ഫിംഗർ ക്യാപ്പ്, ഗ്ലൗസ് എന്നിവ സ്ഥാപിക്കുന്ന കാ ഞ്ഞിരപ്പള്ളി റബർ പ്രൊഡക്ടിന് 20 ലക്ഷവും തേൻ മധുരം പദ്ധതിക്ക് 10 ലക്ഷവും വ നിതാ തൊഴിൽ നൈപുണ്യ പരിശീലനത്തിന് അഞ്ചു ലക്ഷവും കാഞ്ഞിരപ്പള്ളി ജോ ബ് ഫെയറിന് ഒരു ലക്ഷവും വകയിരുത്തി. എസ്‌സി വനിതാ ഗ്രൂപ്പുകൾക്ക് സബ്സിഡി ക്കായി 3.75 ലക്ഷം, വനിതാ സ്വയം തൊഴിൽ ഗ്രൂപ്പ് സംരംഭത്തിന് സബ്സിഡിക്കായി 6.75 ലക്ഷം, പരന്പരാഗത കൈത്തൊഴിലുകളുടെ സഹായത്തിന് മൂന്നു ലക്ഷം, വനി താ ഗ്രൂപ്പുകൾക്ക് കിഴങ്ങ്, വാഴ കൃഷികൾക്ക് വിത്തും വളവും വിതരണം എന്നിവ യ്ക്ക് അഞ്ചു ലക്ഷം വീതം, ക്ഷീര കർഷകർക്ക് കറവ യന്ത്രത്തിന് മൂന്നു ലക്ഷം, പോ ത്തുകുട്ടി വളർത്തലിന് ആറു ലക്ഷം, ക്ഷീര സഹകരണ സംഘങ്ങൾക്ക് റിവോൾവിം ഗ് ഫണ്ട് ഇനത്തിൽ നാലു ലക്ഷം, ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി ഇനത്തിൽ 17 ലക്ഷം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന് 10 ലക്ഷം എന്നിങ്ങനെ നീക്കി വച്ചിട്ടുണ്ട്.

പശ്ചാത്തല മേഖലയിൽ ഗതാഗത സൗക്യം വർധിപ്പിക്കൽ, ശുചിത്വ പരിപാലനം, തോ ടുകളിലെ നീരൊഴുക്ക് വർധിപ്പിക്കൽ, കുടിവെള്ള പദ്ധതികൾ എന്നിവയ്ക്കായി 5.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ വിവിധ പദ്ധതികൾക്കായി 2.79 കോടി രൂപ വകയിരുത്തിട്ടുണ്ട്.പ്രൈമറി പാലിയേറ്റീവ് കെയറിന് ഏഴു ലക്ഷവും സെക്കന്‍ററി പാലിയേറ്റീവ് കെയറിന് 17 ലക്ഷവും രോഗ നിർണയ ക്യാന്പുകൾക്കായി അഞ്ചു ലക്ഷവും മുണ്ടക്കയം എഫ്എച്ച്സിയിൽ എക്സ്റേ യൂണിറ്റ് സ്ഥാപിക്കുന്നതി ന് 30 ലക്ഷവും ഡയാലിസിസ് യൂണിറ്റിന് 50 ലക്ഷവും പാലിയേറ്റീവ് കെയർ വാർഡ് നവീകരണത്തിന് 50 ലക്ഷവും അടിസ്ഥാന സൗകര്യ വികസനത്തിന് 20 ലക്ഷവും എരുമേലി സിഎച്ച്സി അ‍ടിസ്ഥാന സൗകര്യ വികസനത്തിന് 30 ലക്ഷവും വകയിരു ത്തിയിട്ടുണ്ട്.

സേവന മേഖലയിൽ വുമൺ ഫെസിലിറ്റേഷൻ സെന്‍റർ – പെണ്ണിടം, വനിതകൾക്ക് യോഗാ പരിശീലനം, തൊഴിൽ നൈപുണ്യ പരിശീലനം എന്നിവയ്ക്കായി 41 ലക്ഷവും ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് വിവിധ പദ്ധതികൾ, കുട്ടികൾ, ഭിന്നശേഷി ക്കാർ, ഭിന്ന ലിംഗക്കാർ തുടങ്ങിയവർക്ക് സ്കോളർഷിപ്പുകൾ, കലോത്സവം, അങ്കണ വാടി കുട്ടികൾക്ക് പോഷകാഹാരം എന്നിവയ്ക്കായി 58 ലക്ഷവും നീക്കിവച്ചു.ഐസി ഡിഎസ്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വെറ്ററിനറി ക്ലിനിക്കുകൾ, കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തു ക വകയിരുത്തിയിട്ടുണ്ട്.ഭവന നിർമാണത്തിന് അധിക ധനസഹായം നൽകുന്നതിന് ലൈഫ്, പിഎംഎവൈ(ജി) ഭവന പദ്ധതികൾക്കായി 8.52 കോടിയും പട്ടികജാതി, വർ ഗ ക്ഷേമ പദ്ധതികൾക്കായി ഒരു കോടിയും വകയിരുത്തി.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 33.61 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.