കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ കാ​മ​റ​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ; നടപടി സ്വീകരിക്കാതെ അധികൃതർ

Estimated read time 1 min read
കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ കാ​മ​റ​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഏ​റെ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാതെ അധികൃതർ. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ടൗ​ണി​ൽ സ്ഥാ​പി​ച്ച 16 കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ല​ച്ചി​രി​ക്കു​ന്ന​ത്. പേ​ട്ട​ക്ക​വ​ല, ബ​സ് സ്റ്റാ​ൻ​ഡ്, സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം, കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​ൻ, പു​ത്ത​ന​ങ്ങാ​ടി റോ​ഡി​ൽ കെ​എ​സ്ഇ​ബി, ഗ്രോ​ട്ടോ ജം​ഗ്ഷ​ൻ, ത​മ്പ​ല​ക്കാ​ട് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ടൗ​ണി​ലെ കാ​മ​റ​ക​ളി​ൽ പ​തി​യു​ന്ന ദ്യ​ശ്യ​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മോ​ണി​റ്റ​റി​ൽ രാ​ത്രി​യും പ​ക​ലും ദൃ​ശ്യ​മായിരുന്നു.
എന്നാൽ, ഇ​പ്പോ​ൾ മി​ക്ക​യി​ട​ങ്ങ​ളി​ലെ​യും കാ​മ​റ​ക​ൾ പോ​സ്റ്റി​ൽ നി​ന്നു​ത​ന്നെ വി​ച്ഛേ​ദി​ച്ച നി​ല​യി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ലെ കാ​മ​റ​ക​ൾ കാ​ണാ​നു​മി​ല്ല. ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്, അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ തുടങ്ങിയവ ന​ട​ക്കു​മ്പോ​ൾ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. ഇപ്പോൾ ടൗ​ണി​ലു​ണ്ടാ​കു​ന്ന പ​ല കേ​സു​ക​ളി​ലും പോ​ലീ​സ് ആ​ശ്ര​യി​ക്കു​ന്ന​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളെ​യാ​ണ്.
പ​ഞ്ചാ​യ​ത്തി​ന്‍റെ 2012 -13 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 6,57,236 രൂ​പ മു​ട​ക്കി​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് കാ​മ​റ​ക​ൾ ത​ക​രാ​റി​ലാ​യ​തോ​ടെ 2017ൽ ​അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം മു​ട​ക്കി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വീ​ണ്ടും കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, പി​ന്നെ​യും കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് അ​ധി​കൃ​ത​ര്‍ മാ​ത്രം അ​റി​ഞ്ഞി​ട്ടി​ല്ല. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച കാ​മ​റ​ക​ളാ​ണ് കൃ​ത്യ സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ ന​ശി​ച്ചു കി​ട​ക്കു​ന്ന​ത്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

You May Also Like

More From Author

+ There are no comments

Add yours