കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സ വം എന്നീ കലോത്സവങ്ങൾ നവംബർ 22, 23, 24, 25 പാലാ സെന്റ് തോമസ് എച്ച്. എസ്. എസ്. മുഖ്യ വേദിയായി പതിനഞ്ച് വേദികളിലായി നടക്കും. ഏകദേശം 9000 ൽ അധികം കൗമാര കലാകാരന്മാർ ഈ കലോത്സവത്തിൽ പങ്കാളികളാകുo. കലോ ത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 22ന് രാവിലെ 10 മണിക്ക് മേളയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും. മാണി സി. കാപ്പൻ എം.എൽ. എ. അദ്ധ്യക്ഷതവഹിക്കും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പാ ലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകും. 25ന് നടക്കുന്ന സമാ പന സമ്മേളനത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വ ഹിക്കും. തോമസ് ചാഴികാടൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മേള യിൽ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചിട്ടുളള ക്രമീകരണങ്ങളാണ് നടത്തിയിട്ടുളളത്. മേളയോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ഫ്ളാഷ് മോബുകൾ ആസൂത്രണം ചെയ്തിട്ടു ണ്ട്.