മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറ സ്റ്റ് ചെയ്തു. വെള്ളാവൂർ, കുളത്തൂർമുഴി, ചില്ലാക്കുന്ന് ഭാഗത്ത് വേട്ടോകാവ് വീട്ടിൽ  അ നിൽകുമാർ വി.കെ (47)യാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ  തന്റെ അയൽവാസിയായ മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടു ത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കയുടെ വീടിനു സമീപം ഇവരുടെ  മരുമകള്‍ അലക്കിയ സമയം, സമീപത്തു നിന്നിരുന്ന ഇയാളുടെ ദേഹത്ത് വെള്ളം തെറിച്ചതി ന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും, ഇവരുടെ മകനെയും മരുമകളെയും ആ ക്രമിക്കുകയായിരുന്നു.
ഇത് തടയാൻ ചെന്ന മധ്യവയസ്കയെ ഇയാൾ മർദ്ദിക്കുകയും തുടർന്ന് നിലത്ത് വീണ ഇ വരെ  സമീപത്തു കിടന്നിരുന്ന കല്ലിൽ തല ശക്തമായി ഇടിപ്പിക്കുകയായിരുന്നു. പരാ തിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുക യുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ് വി.കെ, എസ്.ഐ മാരായ സന്തോഷ് കുമാർ, അനിൽകുമാർ, സി.പി.ഓ മാരായ ജിമ്മി, ഷിഹാസ് എന്നിവർ ചേ ർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.