ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല : ജോസ് കെ മാണി

Estimated read time 1 min read

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെ യര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കി.സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തര വാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധ എന്നും അദ്ദേ ഹം കോട്ടയത്ത് പറഞ്ഞു.കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികള്‍ തമ്മില്‍ അനൗദ്യോഗിക ആശയവിനമയം നടക്കു ന്നുണ്ട്.

ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാ ഴിക്കാടന് ഒരു തവണ കൂടി അവസരം നല്‍കുമോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുകയാണ്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവ ശ്യം ഉന്നയിക്കുന്നുണ്ട്. അതേ സമയം ജോസഫ് ഗ്രൂപ്പിന് സീറ്റ് കൊടുക്കണമെന്നും പിജെ ജോസഫ് മത്സരിക്കണമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ആ വശ്യമുയരുന്നുണ്ട്.

You May Also Like

More From Author