ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേ ആശംസകൾ നേർന്ന് സ്കൗട്ടുകളും, ഗൈഡുകളും, എൻ. എസ്സ്. എസ്സ്. വോളണ്ടിയേഴ്സും

Estimated read time 0 min read

കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം. സ്കൂളിലെ സ്കൗട്ടുകളും, ഗൈഡുകളും, എൻ. എസ്സ്. എസ്സ്. വോളണ്ടിയേഴ്സും കാഞ്ഞിരപ്പള്ളി ഗവൺമെന്റ് താലൂക്ക് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേ ആശംസകൾ നേർന്നു. ഡോക്ടർമാർക്ക് പൂക്കൾ സമ്മാനിച്ചും, കേക്ക് മുറിച്ചും ഡോക്ടേഴ്സ് ഡേ ആഘോഷിച്ചത്. മെഡി ക്കൽ സൂപ്രണ്ട് ഡോക്ടർ സാവൻ സാറാ മാത്യു ഡോക്ടേഴ്സ് ഡേ സന്ദേശം കുട്ടികൾക്ക് നൽകി.ഡോക്ടർമാർ ജനങ്ങൾക്കു നൽകുന്ന സേവനങ്ങൾക്ക് അർഹമായ ഒരു ആദരവാണ് ഈ ആചരണം എന്ന് ഡോക്ടർ പറഞ്ഞു.

സ്കൗട്ട് മാസ്റ്റർ ഫാദർ വിൽസൺ പുതുശ്ശേരി, ഗൈഡ് അഞ്ജന കെ. എ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട് മാസ്റ്റർമാരായ കെ. സി. ജോൺ, ബീന കുര്യൻ ഗൈഡ് ക്യാപ്റ്റൻ ലതികാ ടി. കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You May Also Like

More From Author

+ There are no comments

Add yours