കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറിയിടുന്ന തിന്റെ ജോലിയുടെ ഭാഗമായി ചിറക്കടവ് പള്ളിപ്പടി -വള്ളികാട് റോഡ് വെട്ടിപ്പൊളി ച്ച് പൂർണ്ണമായും തകർത്തു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ആരുമില്ലാത്ത സമയത്ത് ജെ.സി.ബി കൊണ്ടുവന്ന് ടാർ ചെയ്തിരുന്ന 10 അടി റോഡ് പൂർണമായും കുഴിച്ച് നശി പ്പിക്കുകയായിരുന്നു.ഇതുവഴി കാൽനടയാത്ര പോലും അസാധ്യമായി.

മുൻപ് തീർത്തും ഗുണമേന്മയില്ലാത്ത പൈപ്പ് ഇട്ട് തകരാറിലായ 8 ഇഞ്ചിന്റെ പൈപ്പ് മാറി പകരം പൈപ്പിടുന്നതിനായി കിളച്ചു മറിക്കുകയായിരുന്നു. സ്കൂൾ ബസുകൾ ഉൾ പ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരുന്ന ഈ റോഡിലൂടെ നട ന്നുപോലും പോകാനാവാത്ത അവസ്ഥയിൽ ജനം വിഷമിക്കുകയാണ്. ആരെയെങ്കി ലും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നാൽ ഇനി എന്ത് ചെയ്യും എന്നറി യാ ൻ പറ്റാത്ത അവസ്ഥയാണ്. റോഡ് കുഴിച്ച് കാൽനട പോലും അസാധ്യമാക്കിയതിനെ കുറിച്ച് സംസാരിക്കാൻ എത്തിയ നാട്ടുകാർ കണ്ടത് മലയാള ഭാഷ അറിയത്തില്ലാത്ത  കുറെ ഹിന്ദിക്കാർ. ബന്ധപ്പെട്ട കരാറുകാരോ ഉദ്യോഗസ്ഥരോ സ്ഥലത്ത് ഇല്ലാത്തതി നാൽ നാട്ടുകാർ ജോലികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് അംഗം ജസീ മലയിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് റോഡ് കുഴിച്ച് മറിക്കുന്നത് തടഞ്ഞതിനെ തുടർന്ന് ബന്ധപ്പെട്ട അസിസ്റ്റൻറ് എക്സിക്യൂ ട്ടീവ് എഞ്ചിനീയർ സംഭവസ്ഥലത്ത് എത്തി.റോഡിൽ പൈപ്പ് ഇട്ടതിനുശേഷം ശരി യായി മൂടാതെയും, റോഡ് ടാർ ചെയ്തു കൊടുക്കാതെയും കരാറുകാർ കടന്നു കളയു മെന്നുള്ള സൂചനയെ തുടർന്ന് നാട്ടുകാർക്ക് ഇതിൽ ഒരു ഉറപ്പുനൽകണമെന്ന് ആവ ശ്യമുയർന്നു.

ബന്ധപ്പെട്ട എൻജിനീയർ എത്തി വാർഡ് മെമ്പറുമായും, നാട്ടുകാരുമായുo ചർച്ച ചെ യ്യുകയും, റോഡിന്റെ പൈപ്പിട്ടതിനു മുകളിൽ കൂടുതൽ മണ്ണിട്ട് ഉറപ്പിക്കാം എന്നും പിന്നീട് കോൺക്രീറ്റ് ചെയ്ത് നൽകാമെന്നും വാക്കാൽ ഉറപ്പുനൽകി, ടാറിങ് കുത്തി പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കി മാറ്റിയതിന് പകരം റോഡ് ശരിയായി ടാർ ചെ യ്താൽ മാത്രമേ വാഹനങ്ങൾ മണ്ണിൽ താഴ്ന്നു പോകാതെ ഇതുവഴി  ശരിയായി പോകാ ൻ ആവു എന്ന് നാട്ടുകാർ പറയുന്നു.