രൂപതാദിനം: നേതൃസംഗമം നാളെ (ഞായര്‍)

Estimated read time 0 min read

എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള നേതൃസംഗമം നാളെ (ഞായര്‍) എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. എരുമേലി ഫൊ റോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കുടുംബ ക്കൂട്ടായ്മ ലീഡേഴ്സും പങ്കെടുക്കുന്ന സംഗമം രാവിലെ 9 മണിക്ക് പരിശുദ്ധ കുര്‍ബാന യോടെ ആരംഭിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേ ശം നല്‍കും. രൂപത വികാരി ജനറാള്‍ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

നേതൃസംഗമത്തില്‍ കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡ യറക്ടര്‍ റവ.ഡോ.ജോസഫ് കടുപ്പില്‍, ഇടുക്കി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ട റി ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ സമാപിക്കുന്ന സമ്മേളനത്തിനായി ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ താ യി ജനറല്‍ കണ്‍വീനര്‍ ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours