ഇൻഫാം കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം

Estimated read time 1 min read

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക താലൂക്ക് സമ്മേളനം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമതലങ്ങളിലുള്ള പ്രവർത്തനങ്ങളെ സ ജീവമാക്കിക്കൊണ്ട് കാർഷികമേഖലയെയും സംഘടനയെയും ശക്തിപ്പെടുത്തുന്നതി ലൂടെ ഇൻഫാം പ്രതിദിനം വളർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കർഷകരുടെ ക്ഷേമത്തിനും ഉയർച്ചയ്ക്കുമായി വിവിധങ്ങളായ പദ്ധതികൾ ഗ്രാമത ലത്തിലും താലൂക്ക്തലത്തിലും ജില്ലാതലത്തിലും ആവിഷ്കരിച്ച് സംഘടന നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നു. എല്ലാവരെയും ചേർത്തുപിടിച്ച് കാർഷിക മേഖലയുടെ ഉന്നതി ക്കുവേണ്ടി അധ്വാനിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ഫാ. തോമസ് മറ്റമു ണ്ടയിൽ കൂട്ടിച്ചേർത്തു.

താലൂക്ക് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പെരുനിലം അധ്യക്ഷതവഹിച്ചു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല പ്രസിഡന്‍റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ  മുഖ്യപ്രഭാഷണം നടത്തി. ആനക്കല്ല് ഗ്രാമസമിതി ഡയറക്ടർ ഫാ. ജോൺ പനച്ചിക്കൽ, കാർഷികജില്ല താലൂക്ക് നോമിനി ടോമിച്ചൻ പാലമുറിയിൽ, ജയിംസ് അറക്കപ്പറന്പി ൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author