വനം വകുപ്പ് ഓഫീസ് പരിസരത്തെ ജീവനക്കാരുടെ കഞ്ചാവ് കൃഷിസംബന്ധിച്ച് റി പ്പോർട്ട് നൽകിയ റെയ്ഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം.എരുമേലി ഫോറസ്റ്റ് റേഞ്ച്ഓഫീ സറായിരുന്ന ബി ആർ ജയനെയാണ് മലപ്പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. പ്ലാച്ചേരിഫോ റസ്റ്റ് സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ ജീവനക്കാർക്കെതിരെ ഇദ്ദേഹം മേ ലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് പരിധിയിലുള്ള പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ്റെ പ രിസരത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെയും മറ്റ് ജീവനക്കാരുടെയും അറിവോട് കൂ ടി കഞ്ചാവ് കൃഷി നടത്തി എന്ന് ഈ മാസം 16നാണ് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓ ഫീ സറായിരുന്ന ബിആർ ജയൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽ കിയത്.ഈ റിപ്പോർട്ട് വന്ന് 3 ദിവസത്തിനുള്ളിൽ ഇദ്ദേഹത്തെ മലപ്പുറത്തേയ്ക്ക് സ്ഥ ലം മാറ്റുകയായിരുന്നു. മാനസികമായി പീഡിപ്പിക്കുന്നു എന്ന രണ്ട് വനിത ജീവനക്കാ രികളുടെ മാസങ്ങൾക്ക് മുൻപുള്ള പരാതിയിലാണ് ഇപ്പോൾ പെട്ടന്ന് ഇദ്ദേഹത്തിന് സ്ഥ ലം മാറ്റമുണ്ടായത്.

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്ക്യൂ സെൻ്ററിന് പിൻഭാഗത്തുള്ള ഉപയോഗ ശൂന്യമാ യ ക്വാർട്ടേഴ്സിനുള്ളിൽ ഗ്രോബാഗുകളിലും, പരിസരത്ത് തറയിലുമായി കഞ്ചാവ് ചെടി കൾ വച്ച് പിടിപ്പിക്കുന്നതായി റേഞ്ച് ഓഫീസർക്ക് ചിത്രങ്ങൾ സഹിതം വിവരം ലഭി ച്ചി രുന്നു.തുടർന്ന് പരിശോധനയ്ക്കായി എത്തിയപ്പോഴേയ്ക്കും ഇവ നശിപ്പിച്ചു. എന്നാ ൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.കൂടുതൽ അന്വേഷണത്തിൽ ഇവിടുത്തെ ഒരു റസ്ക്യൂവറും, ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറും ചേർന്നാണ് ഇവ നട്ട് വളർത്തിയതെന്നും മനസിലാക്കി. വിവരം ഇവിടുത്തെ 3 വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും അറിവുള്ളതാണന്നും വ്യക്തമായി. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്ന റസ്ക്യൂവറുടെ മൊഴിപ്പകർപ്പു സഹിതമാണ് റേഞ്ച് ഓഫീസറായി രുന്ന ബി ആർ ജയൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്.

ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടാകുന്നതിന് മുൻപ് തന്നെ റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റമുണ്ടായതിന് പിന്നിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നുണ്ട് .സ്ഥലംമാറ്റ ഉത്തരവുണ്ടായെങ്കിലും ബി ആർ ജയൻ മലപ്പുറത്ത് ചുമതല ഏറ്റെടുത്തിട്ടില്ല.