കാളക്കെട്ടി – മാഞ്ഞുക്കുളം റോഡ് ഉദ്ഘാടനം ഞായാറാഴ്ച പ്രതിഷേധവുമായി കോൺഗ്രസ്

Estimated read time 1 min read

13 ലക്ഷം രൂപ ചെലവഴിച്ച് റീടാറിംഗ് നടത്തിയ കാളക്കെട്ടി – മാഞ്ഞുക്കുളം റോഡ് മാ ർച്ച് പത്തിന് വൈകുന്നേരം 4.30 ന് മാഞ്ഞുക്കുളം റോഡ് ജംഗ്ഷനിൽ നടക്കും. നവീ കരിച്ച കപ്പാട് -പരിന്തിരി പടി – മാഞ്ഞുക്കുളം റോഡും ഇതേ ദിവസം വൈകുന്നേരം അഞ്ചിന് പരിന്തിരി പടി ജംഗ്ഷനിൽ നടക്കുമെന്നും ഇരു റോഡുകളും പഞ്ചായത്ത് പ്ര സിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുമെന്നും വാർഡ് മെംബർ റാണി ടോമി അറിയിച്ചു.

എന്നാൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 8 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ച കാളകെട്ടി മാഞ്ഞു ക്കുളം റോ ഡിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഡിവിഷൻ മെമ്പർ ഡാനി ജോസിനെ രാഷ്ട്രീയ പ്രേരിതമായി ഒഴിവാക്കിയ നടപടി പ്രോട്ടോകോൾ ലംഘനവും പ്രതിഷേ ധാർഹവുമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബ്ളോക്ക് പഞ്ചായ ത്തിൻ്റെ പ ണം ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഡി വി ഷൻ മെമ്പറെ ഒഴിവാക്കിയ നടപടിക്കെതിരെ ജില്ലാ പ്രോട്ടോകോൾ ഓഫീസർക്ക് പരാതി സമ ർപ്പിക്കുമെന്നും യോഗം അറിയിച്ചു.

ഡിവിഷൻ മെമ്പറെ ഒഴിവാക്കി ഉദ്ഘാടന ചടങ്ങ് നടത്തിയാൽ ബ്ലോക്ക് പഞ്ചായത്തി ന്റെ 8 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഭാഗം വീണ്ടും ബ്ലോക്ക് പഞ്ചായത്തംഗം ഡാ നി ജോസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുമെന്നും യോഗം അറിയിച്ചു. ബ്ലോക്ക് പ്രസിഡ ന്റ് പി.ജീ രാജിന്റെ അധ്യക്ഷതയിൽ  ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ. റോണി.കെ.ബേബി മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ഒ.എം.ഷാജി, സുനിൽ സീ ബ്ലൂ, മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, സിബു ദേവസ്യ, ബിനു കുന്നുംപുറം, ദിലീപ് ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിൽ തേനമ്മാക്കൽ, ബ്ലെസ്സി ബിനോയ്, രാജു തെക്കും തോട്ടം, ബേബി വട്ടക്കാട്ട്, ബൂത്ത് പ്രസിഡൻ്റ്  റോബിൻ വെങ്ങാലൂർ, നെൽസൺ ജോ സഫ്, എബി പനക്കൽ, റോബിറ്റ് മാത്യു ,ഷാജി പെരുന്നേപറമ്പിൽ, ബിന്നി അമ്പിയി ൽ,മണി രാജു,ജാൻസി കിഴക്കേത്തലക്കൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author