രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിലേക്ക് ചിറക്കടവ് സ്വദേശി ഒമ്പതു വയസ്സുകാരൻ

Estimated read time 0 min read
Share :

പൊൻകുന്നം :  രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിൽ പൊൻകുന്നം ചിറക്കടവ് സ്വദേശിയായ ഒൻപത്  വയസ്സുകാരൻ. 2025 ഏപ്രിൽ 12 മുതൽ 22 വരെ സ്‌പെയി നിൽ നടത്തപ്പെടുന്ന ബാഴ്സിലോണ ഇന്റർനാഷണൽ യൂത്ത് ഫുട്ബോൾ ടൂർണമെന്റിനുള്ള അണ്ടർ 10 പ്രായപരിധി വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ടീമിലാണ് ജോർ ഡൻ. പൊൻകുന്നം കുളങ്ങര ഷാരോൺ, ജോളി മിനു സ്‌കറിയ ദമ്പതികളുടെ മകനാണ്. ഇവർ വർഷങ്ങളായി ഓസ്‌ട്രേലിയയിൽ ജോലിയാണ്. ചിറക്കടവ്  സെന്റ്  ഇഫ്രേംസ് ഹൈസ്‌കൂൾ മുൻ പ്രധാന അധ്യാപകൻ സ്‌കറിയാ ജോസഫിന്റെ കൊച്ചുമകനാണ് ജോർഡൻ.

ഓസ്‌ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ വച്ച്  ജനുവരി 12 മുതൽ 18 വരെ നടത്തപ്പെട്ട രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിൽ ഒമ്പതു വയസ് വിഭാഗത്തിൽ മെൽബ ൺ ഈസ്റ്റ് സിറ്റിവുൾഫിനു വേണ്ടി കളിച്ച ജോർഡൻ ഷാരോൺ 17 ഗോൾ നേടി ടോപ് സ്‌കോർ നേടിയിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours