കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനായി ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നടത്തിയ നീക്കത്തിൽ നിന്നും പഞ്ചായത്ത് പിന്മാറി. വിവിധ കോ ണുകളിൽ നിന്ന് ഇതിനെതിരെ പ്രതിക്ഷേധം ശക്തമായതോടെയാണ് പഞ്ചായത്തിന്റെ ഈ തീരുമാനം.തിങ്കളാഴ്ച ചേർന്ന എൽ ഡി എഫ് പാർലമെന്ററി പാർട്ടി യോഗം ഇക്കാര്യത്തിൽ തത്വത്തിൽ തീരുമാനമെടുത്തിരുന്നു.
സ്റ്റാന്റിലെ പൊളിച്ച് നീക്കിയ ബസ് കാത്തിരുപ്പ് കേന്ദ്രം നിലനിന്ന സ്ഥലത്ത് സെ പ്റ്റിക് ടാങ്ക് നിർമ്മിക്കാനാണ് തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത് കമ്മറ്റി തീരുമാന മെടുത്തത്. ഇതിന്റെ ഭാഗമായി കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരന് ഉടൻ നോട്ടിസ് നൽകും. ബുധനാഴ്ച പഞ്ചായത്ത് അസിസ്റ്റന്റ് എൻ ജീനിയർസ്ഥലം സന്ദർശിച്ച് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് പരി ശോധന നടത്തും.
കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് മുൻപ് പല തവണ കരാറുകാരുന് നോട്ടീസ് നൽകിയിരുന്നതായി  പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പറഞ്ഞു. സെ പ്റ്റിക് ടാങ്ക് സ്ഥാപിച്ച് ഇത് തുറന്ന് നൽകിയില്ലെങ്കിൽ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ ഉടൻ ഏറ്റെടുക്കുമെന്നും അവർ അറിയിച്ചു.
കംഫർട്ട് സ്റ്റേഷനായി ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നേരത്തെ സ്റ്റാന്റിംഗ് കമ്മറ്റി യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു.ഇത് പഞ്ചായത്ത് കമ്മറ്റി യിൽ അവതരിപ്പിക്കാൻ നീക്കം നടത്തുന്നതിനിടെ സംഭവം മാധ്യമങ്ങളിലൂടെ പുറ ത്താവുകയും പ്രതിക്ഷേധം ശക്തമാവുകയുമായിരുന്നു. ഇതോടെയാണ് പഞ്ചായത്ത് ഇത്തരമൊരു നീക്കത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതമായത്.