പൊൻകുന്നം: സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നതെന്നും പോലീസിനെ കയറൂരിവിട്ട് പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും ഡി.സി.സി.പ്രസിഡന്റ് ജോഷിഫിലിപ്പ്. കോൺഗ്രസ്(ഐ) കാഞ്ഞിരപ്പള്ളി ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി.സെക്രട്ടറി പി.എ.സലിം, തോമസ് കല്ലാടൻ, റോണി കെ.ബേബി, പി.എ.ഷെമീർ, അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ, ടി.എസ്.രാജൻ, സുനിൽ സീബ്ലൂ, ടി.കെ.ബാബുരാജ്, കെ.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

നാല് പഞ്ചായത്തുകളിലെ വാർഡ്, മണ്ഡലം കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ഓരോ മണ്ഡലത്തിലേക്കും നിരീക്ഷകരായി ബ്ലോക്ക് ഭാരവാഹികളെ ചുമതലപ്പെടുത്തി.