വൃക്ക സംബന്ധമായ രോഗത്താൽ വലഞ്ഞ കൂവപ്പള്ളി മെത്രാൻ കോളനി സ്വദേശി യായ പാണ്ടിയാംപറമ്പിൽ ജോസഫിൻ്റെ മകൻ സിജു വിൻ്റെ ചികിത്സാ ധന സഹായർ ത്ഥം സുമനുസുകളിൽ നിന്നും സ്വരൂപിച്ച 3, 79 186 രൂപ സിജുവിൻ്റെ ബന്ധുക്കൾക്ക് കൈമാറി.
കൂവപ്പള്ളി സർവീസ് ബാങ്കിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഏലിയാമ്മ ജോസഫ്, ബിജോജി തോമസ്, ആൻ്റണി ജോസഫ്, റ്റോമി പന്തലാനി , കൂവപ്പള്ളി സർവീസ്  ബാങ്ക് പ്രസിഡൻ്റ് എബ്രഹാം തോമസ് ഉറുമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിയിൽ കഴിയുന്ന സിജുവിന് 15 ലക്ഷം രൂപയോളം ചികിത്സാ ചിലവിന് വേണം. ഇതിൽ 8 ലക്ഷത്തോളം രൂപ കുടുംബം കണ്ട ത്തിയിരുന്നു. ബാക്കി വരുന്ന തുകക്കായിട്ടാണ് 10,11,12 വാർഡുകളിലെ സുമനുസുക ളുടെ പക്കൽ നിന്നും പണം സ്വരൂപിച്ചത്.  ബാങ്ക് അക്കൗണ്ടിൽ ലഭിച്ച തുക കൂടാതെ ഇനിയും 3 ലക്ഷത്തോളം രൂപ ചികിത്സാ ക്കായി ഇനിയും വേണം. സുമനസുകൾ സ ഹായിക്കുമെന്ന പ്രതീക്ഷയിലാണ് സിജുവും കുടുംബവും.