എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി ഡോ. അംബേദ്കർ മെമ്മോറിയൽ യു പി സ്കൂളി നെ ഹരിത വിദ്യാലയമായി പ്രഖാപിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ജലസംരക്ഷണം, മാലിന്യ സംസ്കരണം, കൃഷി പച്ചത്തുരുത്ത് എന്നീ മേഖലകളിലെ പ്രവർത്തന മികവി ന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെ ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തത്.സ്കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ വച്ച് നവകേരളം കർമ്മ പദ്ധതി കാഞ്ഞിരപ്പള്ളി ബ്ലോ ക്ക്‌ റിസോഴ്സ് പേഴ്സണ്‍ അൻഷാദ് ഇസ്മായിൽ അനുമോദന പത്രം കൈമാറി .
വാർഡ് മെമ്പർ മറിയാമ്മ മാത്തുകുട്ടി ചടങ്ങിൽ അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രെ സ് പി.എം റെഹ്മത്ത് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി കെ ജി ഷിബു നന്ദിയും പറഞ്ഞു. പ്രസ്തുത നേട്ടം കൈവരിക്കാൻ പരിശ്രമിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ ക്കും യോഗത്തില്‍ അനുമോദനം അറിയിച്ചു.