സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്കും കാർ യാത്രികർക്കും പരിക്കേറ്റു

Estimated read time 0 min read

കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം മുണ്ടക്കയത്തെ സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് പത്തോളം സ്കൂൾ വിദ്യാർത്ഥികൾക്കും കാർ യാത്രികർക്കും പരിക്കേറ്റു. മുറിഞ്ഞ പുഴയ്ക്ക് സമീപം രാവിലെ 9 മണിയോടെ കൊല്ലം തേനി ദേശീയ പാതയിൽ മുറിഞ്ഞു പുഴയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രക്കാരായ 3 പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാരമായി പരുക്കേറ്റ കാർ യാത്രക്കാരായ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശികൾ സുകുമാരി (80) ബാബുക്കുട്ടൻ (59) ഓമന  (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

You May Also Like

More From Author