ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയിയിൽ 2 മുതല്‍ 5 വരെ നടക്കുന്ന തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കാൽ കൊടിയേറ്റിയതോടെ തുടക്കമായി. ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാളാണ് ജനുവരി 2 മുതല്‍ 5 വരെ നടക്കുന്നത്.

3 ന് വൈകിട്ട് 4.30 ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ. ഇമ്മാനുവേല്‍ പുറ്റുമണ്ണില്‍- ജോയിന്‍റ് ഡയറക്ടര്‍ പീരുമേട് ഡവലപ്മെന്‍റ് സൊസൈറ്റി, 7 മണിക്ക് അമ ല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള. 4 ന് ഉച്ചകഴിഞ്ഞ് 3.30 ന് ചെണ്ടമേളം, 4 മണിക്ക് ബാന്‍റുമേളം, 4.30 ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന- ഫാ. വര്‍ഗീസ് പാറയ്ക്കല്‍, വികാരി-ഗ്രേസ് മാതാ പള്ളി, ഗ്രേസ് മൗണ്ട്, 6.30 മണിക്ക് പ്രദക്ഷിണം ജോബിക്കട ജംഗ്ഷന്‍ പന്തലിലേക്ക്, 7.30 ന് പ്രസംഗം – ഫാ. ജോര്‍ജ്ജ് തെ രുവംകുന്നേല്‍, വികാരി സെന്‍റ് ജോസഫ്സ് പള്ളി കമ്പംമെട്ട്, 8 മണിക്ക് ലദീഞ്ഞ്, 8.10 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്, 9 മണിക്ക് ആകാശവിസ്മയം.
ജനുവരി 5 പിണ്ടികുത്തി തിരുനാള്‍ ആചരണം, വൈകുന്നേരം 4.30ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ. ജയ്സണ്‍ ചെരിവുപറമ്പില്‍ എസ്.ജെ.- അസി. വികാ രി- സെന്‍റ് ജോര്‍ജ്ജ് പള്ളി മേരികുളം, 7 മണിക്ക് കൊടിയിറക്ക് എന്നിവ നടക്കും.

+ There are no comments
Add yours