അക്ഷരോത്സവത്തിൽ ഗ്രാമദീപം വായനശാലയ്ക്ക് ഒന്നാംസ്ഥാനം

Estimated read time 0 min read
Share :

പൊൻകുന്നം: കുട്ടികളുടെ സർഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലവേദി അക്ഷരോ  ത്സ വത്തിൽ ചിറക്കടവ് ഗ്രാമദീപം വായനശാലാ ബാലവേദി ഒന്നാംസ്ഥാനം നേടി. ഗ്രന്ഥശാലാസംഘം കാഞ്ഞിരപ്പള്ളി താലൂക്ക്  മുൻ സെക്രട്ടറി ചിറക്കടവ് വടക്ക യിൽ വി.എൻ.മാധവൻപിള്ളയുടെ സ്മരണക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എവർറോളിങ് ട്രോഫി ഗ്രാമദീപം പ്രവർത്തകർ ഏറ്റുവാങ്ങി. രണ്ടാംസ്ഥാനം പനമറ്റം ദേശീയ വായനശാല നേടി.

പൊൻകുന്നം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മത്സരങ്ങൾ വാഴൂർ ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈ ബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ബാബുലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ സെബാസ്റ്റ്യൻ, ബോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ, എസ്.സ ന്ദീപ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

താലൂക്ക് വൈസ്പ്രസിഡന്റ് ടി.വി.ഹർഷകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ ലൈബ്രറി   കൗൺസിൽ സെക്രട്ടറി ബി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.ആർ.മന്മഥൻ, വി.പി.പ്രശാന്ത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തംഗം പി.മോഹൻകുമാർ സമ്മാനദാനം നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours