കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഡോ. ബിനോ പി. ജോസ് സെക്രട്ടറി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി രൂപതയുടെ 13-ാമത്  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ബിനോ പി. ജോസും ജോയിന്റ് സെക്രട്ടറിയായി അഡ്വ. ഷാന്‍സി ഫിലിപ്പും ചുമതലയേറ്റു. ഡോ. ബിനോ പി. ജോസ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും മുണ്ടക്കയം ഇടവകാംഗവു മാണ്. കേരള സര്‍ക്കാരിന്റെ പാഠപുസ്തകരചനാ സമിതി അംഗം, അദ്ധ്യാപക പരിശീലകന്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ വിവിധ പരിപാടികളിലെ റിസോഴ്‌സ് പേ ഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. സീറോ-മലബാര്‍ സഭയുടെ വിശ്വാസപരിശീലന പുസ്തകങ്ങളുടെ രൂപീകരണത്തിലും പങ്കുവഹിച്ചിട്ടുണ്ട്.

ചാമംപതാല്‍ ഇടവകാംഗമായ അഡ്വ. ഷാന്‍സി ഫിലിപ്പ് കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും  കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പാനല്‍ ലോയറുമാണ്. ഇന്‍ഫാം താലൂക്ക് വൈസ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി രൂപതാ റിസോഴ്‌സ് ടീം അംഗം, മാതൃവേദി ഇട വക പ്രസിഡന്റ്,  ചിറക്കടവ് സഹകരണ ബാങ്ക് ലീഗല്‍ അഡൈ്വസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours