ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേം പള്ളിയില്‍ മാര്‍ അപ്രേമിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഏഴു മുതല്‍ ഒമ്പതുവരെ നടക്കുമെന്ന് വികാരി ഫാ. റെജി മാത്യു വയലുങ്കല്‍, സഹ വികാരി ഫാ. ബിനു കാരുവള്ളില്‍, അസിസ്റ്റന്‍റ് വികാരി ഫാ. സിജോ നടയ്ക്കല്‍ ഒഎഫ്എം എന്നിവര്‍ അറിയിച്ചു.

നാളെ (വെള്ളി) വൈകുന്നേരം 4.45ന് കൊടിയേറ്റ്, 5.15ന് വിശുദ്ധ കുര്‍ബാന, 6.30ന് സെമിത്തേരി സന്ദര്‍ശനം, ഏഴിന് നേര്‍ച്ച വിതരണം. എട്ടിന് രാവിലെ 5.30നും 6 .45നും ഉച്ചകഴിഞ്ഞ് 3.45നും വിശുദ്ധകുര്‍ബാന, 5.15ന് സ്‌നേഹവിരുന്ന്, ആറിന് സെന്‍റ് ആഗ്നസ് പന്തലിലേക്ക് തിരുനാള്‍ പ്രദക്ഷിണം, 7.30ന് സെന്‍റ് ആഗ്നസ് പന്തലി ല്‍ സന്ദേശം – ഫാ. വര്‍ഗീസ് ചിറയ്ക്കല്‍, 8.45ന് താളലയമേളം. ഒമ്പതിന് രാവിലെ 5.30നും 7.15നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന, 5 .45ന് സെന്‍റ് മാര്‍ട്ടിന്‍ കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, ഏഴിന് സമാപനാശീര്‍വാദം, കൊടിയിറക്ക്, പായസ നേര്‍ച്ച.

+ There are no comments
Add yours