മുസ്‌ലിംലീഗ് മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു പി എച്ച് സലീമിന്റെ (ജവാൻ സലിം) നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ അനുശോചന യോഗം നടത്തി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ യോഗം ഉദ്ഘാടനംചെയ്തു .കാഞ്ഞിരപ്പള്ളിയുടെ സൗമ്യ മുഖമായി രുന്നു പി.എച്ച്. സലിം. സമൂഹത്തിലെ അശരണരായിട്ടുള്ള ആളുകൾക്ക് ഒരു കൈത്താങ്ങായി, സാമൂഹ്യപ്രവർത് തനങ്ങളെ കണ്ടുവെന്നും, സാധാരണക്കാരന്റെ ഏത് ആവശ്യങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ നിന്ന് സാധിച്ചു കൊടുത്തു.നിരവധി നേതാക്കന്മാരുമായി അദ്ദേഹത്തിനുള്ള ബന്ധം സ്വന്തം കാര്യത്തിന് ഉപ യോഗിക്കാതെ ,സമൂഹ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തിയെന്നും അത്തരം പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവർത്തകർ മാതൃകയാക്കണമെന്നും അസീസ് ബഡാ യിൽ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് പി പി ഇസ്മായിൽ അധ്യക്ഷനായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി റഫീക്ക് മണിമല സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വിഎസ് അജ്മൽ ഖാ ൻ, സിപിഐഎം ഏരിയ സെക്രട്ടറി ഷമീം അഹമ്മദ്, ഡീസിസി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പിഎ ഷമീർ, വെൽഫെയർ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം, സിപിഐ ലോക്കൽ സെക്രട്ടറി സിജോ പ്ലാത്തോട്ടം,പി.എം.സലിം, അബ്ദുൽ കരീം മുസ്‌ലിയാർ,നാസർ കങ്ങഴ,നാസർ മുണ്ടക്കയം, എം .എ.നാസറുദ്ദീൻ മഠത്തിൽ,എം.ഐ.നൗഷാദ്.നാസർ കോട്ടവാതുക്കൽ,സി.ഐ.അബ്ദുറസാഖ്, ടി.എം.സലീം തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours