ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്‍റെ തിരുനാൾ

Estimated read time 1 min read
Share :
ചെങ്ങളം: സെന്‍റ് ആന്‍റണീസ് തീർഥാടന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്‍റെ തിരുനാൾ ഇന്നു (06 – 02 – 25 വ്യാഴം) മുതൽ ഒന്പതുവരെ നട ക്കുമെന്ന് വികാരി മോൺ. ജോർജ് ആലുങ്കൽ, അസിസ്റ്റന്‍റ് വികാരി ഫാ. ജോസ് വേലിയ്ക്കകത്ത് എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊ വേന, വൈകുന്നേരം 4.15ന് കഴുന്ന് പ്രദക്ഷിണം, 4.30ന് കൊടിയേറ്റ്, 5.30ന് പൊന്തിഫിക്കൽ കുർബാന, നൊവേന – മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, തുടർന്ന് സ്നേ ഹവിരുന്ന്.
ഏഴിന് രാവിലെ 6.15നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, നൊവേന, തുടർന്ന് സെമിത്തേരി സന്ദർശനം, പ്രാർഥന, നേർച്ച വിതരണം, രാത്രി 7.30ന് മെഗാ മ്യൂസിക് നൈറ്റ്. ഒന്പതിന് രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, 9.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന, മരിയൻ പ്രഭാഷണം, തുടർന്ന് വാഹനവെഞ്ചരിപ്പ്, രാത്രി ഏഴിന് ജപമാല പ്രദക്ഷിണം, 8.30ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ. ഒന്പതിന് രാവിലെ 5.30നും ഏഴിനും 10നും ഉച്ചക ഴിഞ്ഞ് 3.30നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 5.15ന് സെന്‍റ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി 8.15ന് മ്യൂസികൽ ബാന്‍റ് മസാല കോഫി.
Share :

You May Also Like

More From Author

+ There are no comments

Add yours