വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്റ്  കോളനി ഭാഗത്ത് നടുവിലെത്തു വീട്ടിൽ രാജൻ മകൻ രതീഷ് (30)നെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ വീട്ടുവളപ്പിൽ മാലിന്യം ഇടുന്നത്  വീട്ടമ്മ ചോദ്യം ചെയ്തി രുന്നു. ഇതിനെത്തുടർന്നു  ഉണ്ടായ വാക്ക് തർക്കത്തിൽ ഇയാൾ വീട്ടമ്മയെ ചീത്ത വി ളിക്കുകയും, കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പോലീസ് കേസ്  രജിസ്റ്റർ ചെയ്യുകയും പ്രതിയെ പി ടികൂടിയുമായിരുന്നു. എസ്. ഐ  അനീഷ് പി എസ്, രാജേഷ്,സി.പി.ഓ മാരായ ശരത് ചന്ദ്രൻ, നൂറുദ്ദീൻ, രഞ്ജിത്ത് ടി എസ്,രഞ്ജിത്ത് എസ്.നായർ എന്നിവർ അറസ്റ്റ് നേതൃ ത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.