ദേശീയ പാതയിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു. ട്രാവലർ യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി.

കൊല്ലം തേനീ ദേശീയ പാത 183ൽ ചോറ്റി നിർമ്മാലാരം ജംഗ്ഷന് സമീപം ബുധനാഴ്ച്ച വൈകുന്നേരം 4.10 നാണ് സംഭവം. പാതയോരത്തു നിന്ന ആഞ്ഞിലി മരത്തി ൻ്റെ ചില്ല ഒടിഞ്ഞു വീഴുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. മുണ്ടക്കയത്ത് നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ട്രാവലർ .
2024 ജൂലൈ 28ന് ഓടിക്കൊണ്ടിരുന്ന സെറ ബസിലേക്ക് മരച്ചില്ല പതിച്ച് മുൻവശത്തേ ചില്ല് തകർന്നിരുന്നു. അന്നും ഇതേ ആഞ്ഞിലി മരത്തിൻ്റെ ചില്ലയാണ് ഒടിഞ്ഞ് വീണത്. ദേശീയ പാതയോരത്തെ ഉണങ്ങിയ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റണമെന്ന് നാട്ടുകാർ നിരവധി തവണ ആവിശ്യപ്പെട്ടിരുന്നു.

+ There are no comments
Add yours