രക്ഷയുടെ കവാടമാണ് പരിശുദ്ധ കന്യകാമറിയമെന്ന് സീറോ മലബാർ മുൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആ ർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേ ശം നൽകുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി. പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുനാളിന് ഒരുക്കമായിട്ടുള്ള എട്ടുനോന്പാചരണം നമ്മെയും രക്ഷ യുടെ അനുഭവത്തിലേക്ക് ആനയിക്കും. കുടുംബത്തിൽ ഒന്നുചേർന്ന് നിന്നുകൊണ്ട് മക്കളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. നന്മയ്ക്കുവേണ്ടി നിലകൊണ്ട് സംസാരിക്കുന്പോൾ നന്മയുടെ വാക്കുകൾ നമ്മിൽ നിന്ന് വരുമെന്നും മറ്റുള്ളവരുടെ നന്മ കാണാൻ പരിശ്രമിക്കണമെന്നും മാർ ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.


+ There are no comments
Add yours