കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 9.30ന് വിതരണം തുടങ്ങുന്ന നേർച്ചക്കഞ്ഞി വിതരണം ഉച്ചകഴിഞ്ഞ് രണ്ടുവരെ നീളും. ചൂട് കഞ്ഞിയും പയറും അച്ചാറുമാണ് വിതരണം ചെയ്യുന്നത്. വി ശ്വാസികളുടെ സൗകര്യാർഥം പന്തലിൽ ഇരിപ്പിടങ്ങളും പ്രായമായവർക്കായി മേശയും ഒരുക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ ഇടവ കാംഗങ്ങളുടെ നേതൃത്വത്തിലാണ് നേർച്ചക്കഞ്ഞി തയാറാക്കി വിതരണം ചെയ്യുന്നത്.

എട്ടുനോന്പ് തിരുനാളിലും തിരുക്കർമങ്ങളിലും പങ്കെടുക്കാൻ ഹൈറേഞ്ചിൽ നിന്നുൾപ്പെടെ വിദൂരസ്ഥലങ്ങളിൽ നിന്നു പോലുമുള്ള വിശ്വാസികളുടെ വലിയ തിരക്കാണ് പഴയപള്ളിയിൽ അനുഭവപ്പെടുന്നത്. പഴയപള്ളിയിൽ രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന, 8.15ന് വിശുദ്ധ കുർബാന 10ന് വിശുദ്ധ കുർബാന, 12ന് വിശുദ്ധ കുർബാന, രണ്ടിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന , 6.15ന് ജപമാല പ്രദക്ഷിണം, രാത്രി ഏഴിന് വിശുദ്ധ കുർബാന.

+ There are no comments
Add yours