കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫിൽ പ്രതിസന്ധി. ജനറൽ വിഭാഗത്തിനുള്ള സീറ്റിൽ ആദ്യം മു ൻ പഞ്ചായത്ത് മെമ്പർ കൂടിയായ മുതിർന്ന നേതാവിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധമുയർന്നതോടെ സ്ഥാനാർഥി നിർണ്ണയം പ്രതി സന്ധിയിലായി. ഇതിനിടെ കോൺഗ്രസിലെ യുവ നേതാവ് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമറിയിച്ച് കുറിപ്പ് ഇട്ടു. ഇതോടെ മറ്റൊരു സ്ഥാനാർഥിയെ കണ്ടെ ത്തേണ്ട സഹചര്യമുണ്ടായി. ഇത് വരെ സ്ഥാനാർഥി നിർണയം ആകാത്ത ഈ ഡിവിഷനിൽ മുൻപ് മത്സരിച്ച് വിജയിച്ച വനിതാ സ്ഥാനാർഥിക്ക് സീറ്റ് നൽകാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ജനറൽ വാർഡായ ഇവിടെ കോൺഗ്രസിലെ യുവാക്കളെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.


+ There are no comments
Add yours